Source :- SIRAJLIVE NEWS
കോഴിക്കോട് | റിസോര്‍ട്ടിലെ സ്വമ്മിങ് പൂളില്‍ ഏഴു വയസുകാരന്‍ മുങ്ങി മരിച്ചു. കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ എത്തിയ മലപ്പുറം പഴമള്ളൂര്‍ സ്വദേശി അഷ്മില്‍ ആണ് മരിച്ചത്. വെള്ളി വൈകീട്ട് ഏഴു മണിയോടെയായിരുന്നു സംഭവം.
റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ കുളിക്കാന്‍ ഇറങ്ങുന്നതിനിടെയാണ് കുട്ടി മുങ്ങി മരിച്ചത്. അഷ്മിലിനെ ഉടന്‍ തന്നെ കക്കാടംപൊയിലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്.