Source :- SIRAJLIVE NEWS

പത്തനംതിട്ട |  കടയുടെ മുന്നില്‍ നിന്നും സ്‌കൂട്ടര്‍ മോഷ്ടിച്ചുകടന്ന യുവാവിനെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കല്‍ പഴകുളം പുള്ളിപ്പാറ ശ്യാം നിവാസില്‍ ശ്യാം കുമാര്‍ (37) ആണ് അറസ്റ്റിലായത്. കടയ്ക്കാട് കുരുമ്പോലില്‍ ശ്യാം കുമാറിന്റെ ഹോണ്ട ആക്ടിവ സ്‌കൂട്ടര്‍റാണ് 19ന് മോഷണം പോയത്.

പന്തളം മണികണ്ഠന്‍ ആല്‍ത്തറയിലെ ഒരു കടയുടെ മുന്നില്‍ വച്ചിരിക്കുകയായിരുന്നു സ്‌കൂട്ടര്‍. തിരുവനന്തപുരം പോലീസിന്റെ സഹായത്തോടെ അന്വേഷണസംഘം കഴക്കൂട്ടത്തുനിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത് പന്തളത്തെത്തിച്ചത്. സ്‌കൂട്ടറും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ് എച്ച് ഓ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്. പോലീസ് സംഘത്തില്‍ എസ് ഐ അനീഷ് എബ്രഹാം, എസ് സി പി ഓമാരായ ജയന്‍, കെ അമീഷ്, എസ് അന്‍വര്‍ഷാ എന്നിവരാണ് ഉണ്ടായിരുന്നത്.