Source :- SIRAJLIVE NEWS

കണ്ണൂര്‍ |  കണ്ണൂര്‍ പള്ളിയാം മൂല ബീച്ച് റോഡില്‍ ജീപ്പിടിച്ച് ആറ് വയസുകാരന്‍ മരിച്ചു. ഖലീഫ മന്‍സിലിലെ വി എന്‍ മുഹമ്മദ് കുഞ്ഞിയുടെയും ഷരീഫയുടെയും മകന്‍ പൊതുവാച്ചേരി കണ്ണോത്തുംചിറയിലെ മുആസ് ഇബ്ന്‍ മുഹമ്മദ് ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചോടെയാണ് അപകടം.

റോഡ് മുറിച്ച് കടക്കവേ എതിര്‍ ദിശയില്‍ നിന്ന് വന്ന ജീപ്പിടിക്കുകയായിരുന്നു.അപകടം നടന്ന ഉടനെ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.