Source :- SIRAJLIVE NEWS

തിരുവനന്തപുരം | വിദ്യാര്‍ഥിനിക്ക് പാഴ്‌സലില്‍ കഞ്ചാവ് എത്തിയതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. കാര്യവട്ടം ക്യാമ്പസിലെ ഗവേഷണ വിദ്യാര്‍ഥിനിക്കാണ് കോഴിക്കോട് നിന്ന് കഞ്ചാവ് പാഴ്‌സല്‍ എത്തിയത്.

കോഴിക്കോടു നിന്ന് ശ്രീലാല്‍ എന്ന പേരില്‍ നിന്നാണ് പാഴ്‌സല്‍ വന്നത്. പാഴ്‌സല്‍ തുറന്നപ്പോള്‍ നാലുഗ്രാം അടങ്ങുന്ന കഞ്ചാവ് പൊതിയാണ് ഉണ്ടായിരുന്നത്. വിദ്യാര്‍ഥിനി ഉടന്‍തന്നെ കോളേജിലെ ഡിപ്പാര്‍ട്ട്‌മെന്റ് അധികാരിയെ വിവരം അറിയിക്കുകയായിരുന്നു.

കോളേജ് അധികൃതര്‍ ശ്രീകാര്യം പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് എത്തി നടപടികള്‍ ആരംഭിച്ചു.