Source :- SIRAJLIVE NEWS

തിരുവനന്തപുരം | സ്വകാര്യ മദ്യ പ്ലാന്റിന് വെള്ളം നല്‍കുന്നതില്‍ തെറ്റില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കിന്‍ഫ്രയ്ക്ക് നല്‍കിയ വെള്ളം പങ്കിടുന്നതില്‍ എന്താണ് തെറ്റെന്ന് മന്ത്രി ചോദിച്ചു.

ഇതില്‍ ജല അതോറിറ്റിക്ക് നേരിട്ട് ഒരു ഇടപാടും ഇല്ല. ഒരു വ്യവസായ സംരംഭം വരുമ്പോള്‍ അതിനെ നിഷേധാത്മകമായി സമീപിക്കേണ്ടതില്ല.

തെറ്റിദ്ധരിപ്പിച്ചാണ് മദ്യ നിര്‍മ്മാണ കമ്പനി വെള്ളം നല്‍കാന്‍ അനുമതി വാങ്ങിയതെന്ന സൂപ്രണ്ടിംഗ് എന്‍ജിനീയറുടെ പ്രസ്താവനയെ കുറിച്ച് അറിയില്ലെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവേ മന്ത്രി പറഞ്ഞു.