Source :- SIRAJLIVE NEWS

കണ്ണൂര്‍|കണ്ണൂര്‍ സ്വദേശിയായ മലയാളി യുവാവിനെ കുടകില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചിറക്കല്‍ സ്വദേശി പ്രദീപാണ് കൊല്ലപ്പെട്ടത്. ബി ഷെട്ടിഗിരിയിലെ പ്രദീപിന്റെ ഉടമസ്ഥതയിലുള്ള 32 ഏക്കര്‍ തോട്ടത്തിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവമുണ്ടായത്. സംഭവത്തില്‍ ഗോണിക്കുപ്പ പോലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട പ്രദീപ് സ്ഥലം വില്‍ക്കാന്‍ ശ്രമിച്ചിരുന്നതായി വിവരമുണ്ട്.