Source :- KERALA BHOOSHANAM NEWS

മാന്നാർ: കേരളത്തിൻ്റെ വളർച്ചക്കും വികസനത്തിനും മുൻ മുഖ്യമന്ത്രി കെ കരുണാകരൻ നൽകിയിട്ടുള്ള വിലപ്പെട്ട സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് കെപിസിസി മുൻ സെക്രട്ടറി മാന്നാർ അബ്ദുൾ ലത്തീഫ് അഭിപ്രായപ്പെട്ടു. ഭരണ രംഗത്ത് ഉറച്ച കാൽവെയ്പ്പും, ധീരമായ പ്രവർത്തന ശൈലിയുമായിരുന്നു അദ്ദേഹത്തിൻ്റേതെന്ന് ലത്തീഫ് പറഞ്ഞു. മുൻ മുഖ്യമന്ത്രി ലീഡർ കെ കരുണാകരൻ്റെ 14-ാംമത് ചരമവാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ് മാന്നാർ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനവും പുഷ്പ്പാർച്ചനയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മാന്നാർ ബ്ലോക്ക് പ്രസിഡൻ്റ് സുജിത്ത് ശ്രീരംഗം അദ്ധ്യക്ഷനായി. ഡിസിസി ജനറൽ സെക്രട്ടറിമാരായ തോമസ് ചാക്കോ, സണ്ണി കോവിലകം, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ വേണുഗോപാൽ, ഡിസിസി അംഗം റ്റി എസ് ഫെഫീക്ക്, മണ്ഡലം പ്രസിഡൻ്റ് മധുപുഴയോരം, ബ്ലോക്ക് ട്രഷറർ പി ബി സലാം, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ പ്രദീപ് ശാന്തിസദൻ, റ്റി കെ രമേശ്, അജിത്ത് ആർ പിള്ള, രാജേഷ് വെച്ചൂരേത്ത്, ഹസീന സലാം, എസ് ചന്ദ്രകുമാർ, ഹരിപാലമൂട്ടിൽ, ശ്രീജിത്ത് വട്ടപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.