Home rss business malayalam കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണം; 80 വ്യാജ അക്കൗണ്ടുകൾക്കെതിരെ ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്

കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണം; 80 വ്യാജ അക്കൗണ്ടുകൾക്കെതിരെ ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്

5
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിക്കെതിരായ സൈബർ ആക്രമണത്തിൽ ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്. അധിക്ഷേപകരമായ പരാമർശങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ചെന്ന് ആരോപിക്കുന്ന 80 വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങൾ സഹിതമാണ് പരാതി നൽകിയത്. കെപിസിസി ജനറൽ സെക്രട്ടറിയും മാധ്യമ വിഭാഗം ചെയർപേഴ്സണുമായ അഡ്വ. ദീപ്തി മേരി വർഗീസാണ് പരാതി സമർപ്പിച്ചത്.

വ്യാജ പേരുകളിലും തിരിച്ചറിയൽ വിവരങ്ങൾ മറച്ചുവച്ചും പ്രവർത്തിക്കുന്ന അക്കൗണ്ടുകൾ ഉപയോഗിച്ച് ആസൂത്രിതമായി അപവാദപ്രചാരണവും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കലും നടക്കുന്നതായാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം പ്രചാരണങ്ങളുടെ ഉറവിടം കണ്ടെത്തി ഇതിന് പിന്നിലുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.

വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതിനായി സമൂഹമാധ്യമ കമ്പനിയായ മെറ്റയുടെ സഹായം തേടണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അപകീർത്തികരമായ പോസ്റ്റുകളുടെ ലിങ്കുകൾ, സ്ക്രീൻഷോട്ടുകൾ എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്.