Source :- ANWESHANAM NEWS

ചായ ഇഷ്ട്ടപെടുന്നവരാണ് നമ്മളിൽ മിക്കവരും അല്ലെ, എങ്കിൽ ഒരു വെറൈറ്റി ചായ തയ്യാറാക്കിയാലോ? ക്ഷീണം മാറ്റാൻ ഒരുഗ്രൻ ചായ.

ആവശ്യമായ ചേരുവകൾ

  • 15-20 – തുളസി ഇലകൾ
  • 1 ചെറിയ കഷ്ണം- ഇഞ്ചി
  • 5-6 – കുരുമുളക്
  • 2 – ഗ്രാമ്പൂ
  • 2 – ഏലയ്ക്ക
  • 1 ടീസ്പൂൺ – തേയില പൊടി
  • 3 കപ്പ് – പാൽ
  • ¼ കപ്പ് – ശർക്കര ചെറുതായി അരിഞ്ഞത്

തയ്യാറാക്കുന്ന വിധം

ഇഞ്ചി, കുരുമുളക്, ഗ്രാമ്പൂ, ഏലയ്ക്ക എന്നിവ നന്നായി പൊടിക്കുക. ഒരു പാത്രത്തിൽ 1 കപ്പ് വെള്ളം ചൂടാക്കുക. ഇതിലേക്ക് മുകളിൽ പറഞ്ഞ മിശ്രിതം ചേർത്ത് നന്നായി ഇളക്കുക. തേയില പൊടി ചേർത്ത് തിളപ്പിക്കുക. തുളസി ഇലകൾ ചേർത്ത് വീണ്ടും 2-3 മിനിറ്റ് തിളപ്പിക്കുക. പാൽ ചേർത്ത് 3-4 മിനിറ്റ് തിളപ്പിക്കുന്നത് തുടരുക. തീ കുറച്ചശേഷം ശർക്കര ചേർക്കുക. ശർക്കര ഉരുകുന്നതുവരെ കാത്തിരിക്കുക. അതിനുശേഷം തീ അണച്ച് ഗ്ലാസിലേക്ക് ചായ മാറ്റുക. ചൂടോടുകൂടി കുടിക്കുക.