Source :- SIRAJLIVE NEWS
ചണ്ഡിഗഢ് | ജമ്മു കശ്മീരിലെ ചില ഭാഗങ്ങളിലും പഞ്ചാബിലെ പത്താന്‍കോട്ടിലും പാക് ആക്രമണം നടന്നതിനു പിന്നാലെ ചണ്ഡിഗഢില്‍ ബ്ലാക്കൗട്ട് ഏര്‍പ്പെടുത്തി ഇന്ത്യ. മേഖലയില്‍ സൈറണുകള്‍ മുഴക്കുകയും ചെയ്തു. ഷോപ്പുകള്‍ അടച്ചിടാനും ജനങ്ങളോട് വീടുകളിലേക്ക് പോകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചണ്ഡിഗഢിന്റെ അയല്‍പ്രദേശമായ മൊഹാലിയിലും ബ്ലാക്കൗട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിലവിലെ അടിയന്തരാവസ്ഥ കണക്കിലെടുത്ത് സൈറണുകളോട് ഉടന്‍ പ്രതികരിക്കാനും ലൈറ്റുകളെല്ലാം അണയ്ക്കാനും പ്രദേശവാസികളോട് ചണ്ഡിഗഢ് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. വീടിന് പുറത്തിറങ്ങുകയോ ടെറസില്‍ പ്രവേശിക്കുകയോ ചെയ്യരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.