Source :- SIRAJLIVE NEWS
കാസർഗോഡ് | സിറാജ് ലൈവ് എഡിറ്റർ ഇൻ ചാർജ് സയ്യിദ് അലി ശിഹാബ് തങ്ങളുടെ ഭാര്യാമാതാവും ചെർക്കള ഏരിയപ്പാടി, കടലുണ്ടി കൊടക്കാട്ടകത്ത് സയ്യിദ് ഹൈദ്രൂസ് കോയ തങ്ങളുടെ ഭാര്യയുമായ സയ്യിദത്ത് ആസിയ ബീവി (55) വഫാത്തായി. മക്കൾ: സയ്യിദ് ഹുസൈൻ തങ്ങൾ, സയ്യിദ് സൈനുൽ ആബിദ് തങ്ങൾ, സയ്യിദ് ആഷിഖ് തങ്ങൾ, ഫാത്തിമ ഷഹന, ആയിഷത്ത് സാബിറ, ഉമ്മു സൽമ, പരേതനായ സയ്യിദ് ഹസ്സൻ.
മറ്റു മരുമക്കൾ: സയ്യിദ് ഹബീബ് തുറാബ് തങ്ങൾ തലപ്പാറ (മുദരിസ്, പൊന്നാനി വലിയ ജുമുഅ മസ്ജിദ്), സയ്യിദ് മുനീർ തങ്ങൾ വേങ്ങര (സൗദി അറേബ്യ), റംഷിദ മഹബൂബി പാണായി, ഷമീമ നസ്‌റിൻ മൂന്നിയൂർ.
ഖബറടക്കം ഞായറാഴ്ച രാവിലെ 7 മണിക്ക് മലപ്പുറം വേങ്ങര കച്ചേരിപ്പടിയിലെ കുടുംബ ഖബർസ്ഥാനിൽ.