Source :- SIRAJLIVE NEWS
റായ്പുര്‍ | ഛത്തീസ്ഗഢിലെ ബീജാപൂരില്‍ 12 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. സൗത്ത് ബസ്തര്‍ പ്രദേശത്തെ വനങ്ങളില്‍ മാവോയിസ്റ്റുകള്‍ തമ്പടിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ ഓപറേഷനിടെയാണ് 12 പേര്‍ കൊല്ലപ്പെട്ടത്.
3,000 ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥ സംഘമാണ് ഇന്നലെ രാത്രി സുക്മയില്‍ നിന്ന് ആരംഭിച്ച ഓപറേഷനില്‍ പങ്കെടുക്കുന്നത്. സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
സ്‌റ്റേറ്റ് പോലീസിന്റെ മൂന്ന് ജില്ലകളില്‍ നിന്നുള്ള ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡി ആര്‍ ജി), കോബ്ര (കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റെസല്യൂട്ട് ആക്ഷന്‍) യുടെ അഞ്ച് ബറ്റാലിയനുകള്‍ സി ആര്‍ പി എഫിന്റെ എലൈറ്റ് ജംഗിള്‍ വാര്‍ഫേര്‍ യൂനിറ്റ് സി ആര്‍ പി എഫിന്റെ തന്നെ 229-ാം ബറ്റാലിയന്‍ എന്നിവയാണ് ഓപറേഷനില്‍ പങ്കെടുക്കുന്നത്.
സംസ്ഥാനത്ത് ഒരു മാസത്തിനിടെ 26 മാവോയിസ്റ്റുകളാണ് സൈനിക നീക്കത്തില്‍ കൊല്ലപ്പെട്ടത്. ജനുവരി 12ന് ബീജാപുര്‍ ജില്ലയിലെ മാഡഡ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.