Source :- SIRAJLIVE NEWS
തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി ഇരുത്തി ചിന്തിപ്പിക്കുന്നതും അപ്രതീക്ഷിതവുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.പാര്‍ട്ടിയുടെയോ എല്‍ഡിഎഫിന്റെയോ ദൃഷ്ടിയില്‍ പെടാത്ത ചില പ്രവണതകള്‍ ഈ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചു എന്നു വേണം കരുതാനെന്നും എം എ ബേബി പറഞ്ഞു.
സാധാരണ ഗതിയില്‍ പാര്‍ട്ടി നടത്തുന്ന വിലയിരുത്തലുകള്‍ ശരിയായി വരികയോ ശരിയോട് വളരെ അടുത്തു വരികയോ ചെയ്യും. ഇത്തവണ ശരിയില്‍ നിന്ന് വളരെ അകലെയായിരുന്നു. അതെങ്ങനെ സംഭവിച്ചു എന്ന കാര്യമടക്കം പാര്‍ട്ടി പരിശോധിക്കുമെന്നും ബേബി അറിയിച്ചു.
ജനങ്ങളുടെ വിമര്‍ശനങ്ങള്‍ കേട്ട് ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്തേണ്ടവ തിരുത്തി ഈ തിരിച്ചടിയില്‍ നിന്ന് മുന്നോട്ടു പോകുമെന്നും എം എ ബേബി പ്രതികരിച്ചു







