Source :- SIRAJLIVE NEWS

പന്തളം  | പന്തളം നഗരസഭയിലെ മുന്‍ പ്രതിപക്ഷ നേതാവും എട്ടാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന സിപിഎമ്മിന്റെ വനിതാ നേതാവ് ലസിത നായര്‍ പരാജയപ്പെട്ടു. അഖിലേന്ത്യ മഹിളാ അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി കൂടിയാണ് അവര്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹസീന എസ് ആണ് ഇവിടെ ജയിച്ചത്.

എംഎല്‍എ മുകേഷിനെതിരായ ആരോപണങ്ങളെയും യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളെയും താരതമ്യം ചെയ്തു ലസിത നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. മുകേഷ് എംഎല്‍എയുടെത് ‘തീവ്രത കുറഞ്ഞ പീഡനം’ എന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് ‘അതിതീവ്ര പീഡനം’ എന്നുമായിരുന്നു ലസിതയുടെ വിവാദ പരാമര്‍ശം. മുകേഷിന്റേത് പീഡനമാണെന്ന് സിപിഎം അംഗീകരിച്ചിട്ടില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു