Source :- SIRAJLIVE NEWS

തിരുവനന്തപുരം| നാലു ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 135 രൂപയാണ് കൂടിയത്. ഒരു പവന് 1080 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ 14,040 രൂപയിലധികമായിരിക്കും.

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 1,12,320 രൂപ നല്‍കേണ്ടി വരും. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയില്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം വെള്ളിയുടെ വില 260 രൂപയാണ്. 10 ഗ്രാം വെള്ളി വില 2,600 രൂപയാണ്.

Content Highlights:
Gold prices in Kerala increased significantly after a consecutive four-day decline. A sovereign of twenty-two-carat gold went up by one thousand eighty rupees today. Meanwhile silver prices recorded a slight drop in the local state market.