Source :- SIRAJLIVE NEWS

ലഖ്‌നൗ | ഉത്തര്‍പ്രദേശിലെ കനൗജ് റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണത്തിലിരുന്ന റെയില്‍വേ സ്‌റ്റേഷന്‍ കെട്ടിടം തകര്‍ന്നുവീണ് അപകടം.20 പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി.

ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ 15 തൊഴിലാളികളെ രക്ഷപ്പെടുത്തിയതായാണ് വിവരം. ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.മറ്റു തൊഴിലാളികളെ രക്ഷിക്കാനായി ശ്രമം തുടരുകയാണ്.