Source :- SIRAJLIVE NEWS
മലപ്പുറം | നിലമ്പൂരില്‍ ഗേറ്റ് ദേഹത്ത് വീണ് മൂന്നു വയസുകാരി മരിച്ചു. മണലോടിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വണ്ടൂര്‍ സ്വദേശി സമീറിന്റെ മകള്‍ അയറ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചോടെയാണ് സംഭവം
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തേക്ക് ഗേറ്റ് പതിക്കുകയായിരുന്നു. അപകടസമയത്ത് വീട്ടുകാര്‍ പുറത്തില്ലായിരുന്നു. ആദ്യം സ്വകാര്യ ആശുപത്രിയിലെത്തിച്ച കുട്ടിയെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.