Source :- SIRAJLIVE NEWS
കൊല്‍ക്കത്ത | പി വി അന്‍വര്‍ എം എല്‍ എ തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും എം പിയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി അന്‍വറിന് പാര്‍ട്ടി അംഗത്വം നല്‍കി.
കൊല്‍ക്കത്തയില്‍ അഭിഷേകിന്റെ ഓഫീസില്‍ വച്ചാണ് അന്‍വര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. അന്‍വറിനെ അഭിഷേക് ഷാളണിയിച്ച് സ്വീകരിച്ചു.
അന്‍വറിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് തൃണമൂല്‍ എക്‌സ് പോസ്റ്റ് പുറത്തിറക്കി. ജനക്ഷേമത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് ടി എം സി വ്യക്തമാക്കി.