Source :- SIRAJLIVE NEWS
2025ലെ ബോർഡ് പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ ഇന്റേണൽ അസ്സെൻസ്മെന്റ് പ്രാക്ടിക്കൽ പ്രോജക്ട് എന്നിവയുടെ മാർക്കുകൾ സ്കൂളുകൾ ഫെബ്രുവരി 14നകം സിബിഎസ്ഇ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണമെന്ന് സ്കൂളുകൾക്ക് നിർദ്ദേശം നൽകി.
നൽകുന്ന വിവരങ്ങൾ ക്രോസ് ചെക്ക് ചെയ്തതിനു ശേഷം മാത്രമേ അപ്പ്‌ലോഡ് ചെയ്യാവൂ എന്നും ഇന്റേണൽ ഗ്രേഡുകളുടെ കൃത്യത ഉറപ്പാക്കണം എന്നും സിബിഎസ്ഇ നിർദ്ദേശം നൽകിയിട്ടുണ്ട്. 10 12 ക്ലാസുകളിലെ പ്രാക്ടിക്കൽ ഇന്റേണൽ പരീക്ഷകളും പ്രോജക്ടുകളും സിബിഎസ്ഇ ആരംഭിച്ചിട്ടുണ്ട്.
ജനുവരി ഒന്നു മുതൽ ഫെബ്രുവരി 14 വരെയുള്ള നിശ്ചിത സമയപരിധിയാണ് പരീക്ഷകൾക്ക് സിബിഎസ്ഇ നൽകിയിരിക്കുന്നത്.
സിബിഎസ്ഇ നിർദ്ദേശിച്ചിട്ടില്ലാത്ത മറ്റേതെങ്കിലും എക്സ്റ്റേണൽ എക്സാമിനറെ ഉപയോഗിച്ച് സ്കൂളുകൾ പ്രായോഗിക പരീക്ഷ നടത്തിയതായി കണ്ടെത്തിയാൽ മൂല്യനിർണയം അസാധുവായി കണക്കാക്കുമെന്നും സിബിഎസ്ഇ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.