Source :- SIRAJLIVE NEWS

കൊച്ചി  | എറണാകുളത്ത് ഭാര്യയെയും മകളെയും കുത്തിപരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. എറണാകുളത്ത് വാടകയ്ക്ക് താമസിക്കുന്ന കൊല്ലം സ്വദേശി ഭാഗ്യരാജാണ് ജീവനൊടുക്കിയത്.

പരുക്കേറ്റ ഭാര്യ മിനി ( 45 ), മകള്‍ ശ്രീലക്ഷ്മി ( 23 ) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.