Source :- SIRAJLIVE NEWS

പാലക്കാട് |  മലമ്പുഴ ഡാമില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി. പാലക്കാട് ഇരട്ടയാറിലെ സ്വകാര്യ കോളജ് വിദ്യാര്‍ഥിയാണ് ഡാമില്‍ അകപ്പെട്ടത്. വെകിട്ട് ആറുമണിയോടെയായിരുന്നു സംഭവം.

ഡാമിലെത്തിയ വിദ്യാര്‍ഥികളുടെ സംഘം കുളിക്കാനിറങ്ങുകയായിരുന്നു. നീന്തി തിരികെ കരയില്‍ കയറുന്നതിനിടെയാണ് വിദ്യാര്‍ഥിയെ കാണാതായത്. ഫയര്‍ഫോഴ്സ് ടീം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെളിച്ചക്കുറവ് കാരണം ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി. നാളെ രാവിലെ സ്‌കൂബാ ഡൈവിങ് സംഘം അടക്കം എത്തി പരിശോധന തുടരും