Source :- SIRAJLIVE NEWS
ന്യൂഡൽഹി | കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമേരിക്കൻ സന്ദർശനം വെട്ടിച്ചുരുക്കി ബുധനാഴ്ച രാത്രി നാട്ടിലേക്ക് മടങ്ങി. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ചേരുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം മടങ്ങുന്നത്. വ്യാഴാഴ്ചയാണ് 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണം ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തക സമിതി ചേരുന്നത്.
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തന്റെ യുഎസ് സന്ദർശനം വെട്ടിച്ചുരുക്കിയതായും നാളെ രാവിലെ 10:30 ന് ന്യൂഡൽഹിയിൽ നടക്കുന്ന സിഡബ്ല്യുസി യോഗത്തിൽ നേരിട്ട് പങ്കെടുക്കുമെന്നും പാർട്ടി ജനറൽ സെക്രട്ടറി ജയറാം രമേശ് എക്സിൽ കുറിച്ചു.
രാഹുൽ ഗാന്ധി ശനിയാഴ്ചയാണ് യുഎസിലെ ബോസ്റ്റണിൽ എത്തിയത്. അവിടെ അദ്ദേഹം ബിസിനസ്, സാമൂഹിക നേതാക്കളുമായി സംവദിച്ചു.