Source :- SIRAJLIVE NEWS

കോഴിക്കോട്| കോഴിക്കോട് താമരശ്ശേരിയില്‍ ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് ലഹരി വിരുദ്ധ സമിതി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം. ലഹരി വിരുദ്ധ സമിതി പ്രവര്‍ത്തകനായ ഷൗക്കത്ത്, അബ്ദുള്‍ അസീസ് ഉള്‍പ്പടെ ഒമ്പത് പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു.

സംഭവത്തില്‍ ലഹരി സംഘത്തിലെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.