Source :- SIRAJLIVE NEWS
മലപ്പുറം | കൊണ്ടോട്ടി ചെറുകാവില്‍ തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ പൊട്ടിച്ച പടക്കത്തില്‍ നിന്നും ദേഹത്തേക്ക് തീപടര്‍ന്ന് പൊള്ളേറ്റ് യുഡിഎഫ് പ്രവര്‍ത്തകന്‍ മരിച്ചു. ചെറുകാവ് സ്വദേശി ഇര്‍ഷാദ് (27) ആണ് മരിച്ചത്.
ഒന്‍പതാം വാര്‍ഡ് പെരിയമ്പലത്തെ വിജയാഹ്ലാദ ആഘോഷത്തിനിടെയാണ് അപകടമുണ്ടായത്. സ്‌കൂട്ടറില്‍ സൂക്ഷിച്ച പടക്കത്തിലേക്ക് തീ പടര്‍ന്നുപിടിക്കുകയായിരുന്നു. സ്‌കൂട്ടറിന് സമീപമുണ്ടായിരുന്ന ഇര്‍ഷാദിന്റെ ശരീരത്തിലേക്ക് തീപടര്‍ന്ന് പിടിക്കുകയും ഗുരുതരമായ പരുക്കേല്‍ക്കുകയുമായിരുന്നു







