Source :- SIRAJLIVE NEWS
കോഴിക്കോട് | സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബസ് കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചേളന്നൂര്‍ സ്വദേശി മോഹനനെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടി സ്ഥിരമായി യാത്ര ചെയ്യുന്ന ബസ്സില്‍ വെച്ച് കഴിഞ്ഞ എട്ടാം തീയതിയാണ് സംഭവം. ബസ്സില്‍ നിന്ന് ആളെ ഇറക്കുന്ന സമയം ലൈംഗിക ഉദ്ദേശത്തോടെ പെണ്‍കുട്ടിയെ കടന്നുപിടിച്ചുവെന്നാണ് പരാതി. മോഹനനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.