Source :- DESHABHIMANI NEWS

മുംബൈ
ഇന്ത്യൻ ക്രിക്കറ്റ്‌ ടീം മുൻ താരം വിനോദ്‌ കാംബ്ലിയുടെ ആരോഗ്യനില ഗുരുതരം. കഴിഞ്ഞ ശനിയാഴ്‌ചയാണ്‌ കാംബ്ലിയെ താനെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. ആരോഗ്യനില പെട്ടെന്ന്‌ വഷളായതിനെ തുടർന്ന്‌ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മുംബൈ ശിവാജി പാർക്കിൽ പരിശീലകൻ രമാകാന്ത്‌ അച്ഛരേക്കറുടെ പ്രതിമ അനാവരണം ചെയ്യുന്ന ചടങ്ങിൽ അമ്പത്തിരണ്ടുകാരൻ ദിവസങ്ങൾക്കുമുമ്പ്‌ പങ്കെടുത്തിരുന്നു. അവശനായ കാംബ്ലി വീൽചെയറിലാണ്‌ എത്തിയത്‌.
ഏതാനും വർഷങ്ങളായി കാംബ്ലിക്ക്‌ ശാരീരിക അസ്വസ്ഥതകളുണ്ട്‌.

ഇന്ത്യക്കുവേണ്ടി 17 ടെസ്‌റ്റിലും 104 ഏകദിനത്തിലും കളിച്ചു. 1993ലായിരുന്നു അരങ്ങേറ്റം. 2000ൽ വിരമിച്ചു. സച്ചിൻ ടെൻഡുൽക്കറുടെ ബാല്യകാലസുഹൃത്തും സഹതാരവുമായിരുന്ന കാംബ്ലി രാജ്യാന്തര ക്രിക്കറ്റിൽ മികച്ച തുടക്കമാണ്‌ കുറിച്ചത്‌. എന്നാൽ, അച്ചടക്കമില്ലായ്‌മയും മദ്യപാനശീലവും കളിജീവിതത്തിൽ തിരിച്ചടിയായി. 2013ൽ രണ്ടുതവണ ഹൃദയശസ്‌ത്രക്രിയക്ക്‌ വിധേയനായി. സച്ചിനായിരുന്നു സഹായങ്ങൾ ചെയ്‌തതെന്ന്‌ ഈയിടെ ഒരു അഭിമുഖത്തിൽ കാംബ്ലി വ്യക്തമാക്കിയിരുന്നു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ