Source :- SIRAJLIVE NEWS
തിരുവനന്തപുരം| എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം നേതാവ് പി ജയരാജന്‍. വെള്ളാപ്പള്ളി നടേശന്‍ രണ്ട് തോണിയില്‍ കാലുവെക്കുന്നയാളാണണെന്നും വെള്ളാപ്പള്ളി നവോത്ഥാന സമിതി അധ്യക്ഷനായി തുടരവേ മകന്‍ സംഘപരിവാറിനൊപ്പവുമാണെന്നും പി ജയരാജന്‍ പറഞ്ഞു.
ശ്രീനാരായണ ദര്‍ശനത്തിന് എതിരായ നിലപാടാണ് ഇപ്പോള്‍ എസ് എന്‍ ഡി പി തലപ്പത്തുള്ളവര്‍ക്കുള്ളതെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. ഹിന്ദുക്കളുടെ സനാതന വഴികള്‍’ എന്ന പുസ്തകവുമായി ബന്ധപ്പെട്ടുള്ള ചടങ്ങിലാണ് പി ജയരാജന്റെ വിമര്‍ശനം. ചടങ്ങില്‍ പങ്കെടുത്ത ആളുടെ സംശയത്തിന് മറുപടിയായിരുന്നു പി ജയരാജന്റെ വെള്ളാപ്പള്ളി വിമര്‍ശനം.
Content Highlights:
CPM leader P Jayarajan strongly criticized SNDP General Secretary Vellappally Natesan for his dual political stances. Jayarajan pointed out that Vellappally heads the Renaissance Committee while his son aligns with the Sangh Parivar. He added that current SNDP leaders are acting against the core philosophy of Sree Narayana Guru.







