Source :- SIRAJLIVE NEWS

പൂനൂര്‍  |  ജാമിഅ മദീനതുന്നൂര്‍ സയന്‍സ് & ടെക്‌നോളജി ഡിപ്പാര്‍ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദ്വിദ്വിന ”സയന്‍സ് ഓര്‍ബിറ്റ് കോണ്‍ക്ലേവ്” സമാപിച്ചു. നെക്സ്റ്റ് ജെന്‍ ഇന്നോവേഷന്‍ പ്രൊജക്ടുകള്‍, ശാസ്ത്രസാങ്കേതിക രംഗത്തെ ഗവേഷണ സാധ്യതകള്‍, ഉന്നത പഠനാവസരങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്ത കോണ്‍ക്ലേവില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള പ്രീമിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും സര്‍വകലാശാലകളിലും പഠനം നടത്തുന്ന ജാമിഅ മദീനതുന്നൂര്‍ സയന്‍സ് ഓര്‍ബിറ്റ് അംഗങ്ങളാണ് സംഗമിച്ചത്.

പൂനൂര്‍ മര്‍കസ് ഗാര്‍ഡനില്‍ നടന്ന കോണ്‍ക്ലേവില്‍ സയന്‍സ് & ടെക്‌നോളജിയിലെ നൂതന പദ്ധതികള്‍ അംഗങ്ങള്‍ അവതരിപ്പിച്ചു.അബൂസ്വാലിഹ് സഖാഫി ഉദ്ഘാടനം ചെയ്തു. മുജ്തബ നൂറാനി അധ്യക്ഷത വഹിച്ചു.സയന്‍സ് കരിയര്‍ ഓറിയന്റേഷന് സാലിഹ് നാദാപുരം നേതൃത്വം നല്‍കി. മോറല്‍ ലൈഫ് പ്രോഗ്രാമില്‍ അലി അഹ്‌സനി എടക്കര, മുഹ്യിദ്ദീന്‍ സഖാഫി കാവനൂര്‍ , അബ്ദുനാസര്‍ സഖാഫി പൂനൂര്‍, റമളാന്‍ നൂറാനി സംസരിച്ചു