Source :- KERALA BHOOSHANAM NEWS

തിരുവനന്തപുരം: ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റില്‍ മൂന്നാം തവണയും പാമ്പിനെ കണ്ടെത്തി. ഇന്ന് രണ്ട് തവണയാണ് സെക്രട്ടറിയേറ്റില്‍ പാമ്പിനെ കണ്ടത്. കഴിഞ്ഞ ദിവസം പാമ്പിനെ കണ്ട ജലവിഭവ വകുപ്പ് ഓഫീസിന് സമീപമാണ് ഇന്ന് വീണ്ടും പാമ്പിനെ കണ്ടത്. ഇന്ന് രാവിലെ പത്തേകാലോടെ ഒരു പാമ്പിനെ ജീവനക്കാര്‍ അടിച്ച് കൊന്നിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പാമ്പിനെ കണ്ടെത്തിയത്. വനം വകുപ്പ് ജീവനക്കാരെത്തി പാമ്പിനെ പിടിച്ചു.
സെക്രട്ടറിയേറ്റില്‍ ഒരു ദിവസം രണ്ട് പ്രാവശ്യം പാമ്പിനെ കണ്ടെത്തിയത് ജീവനക്കാര്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ത്തി. രണ്ട് ദിവസം മുമ്പ് ജലവിഭവ വകുപ്പ് ഓഫീസിന് സമീപം പാമ്പിനെ കണ്ടിരുന്നു. ജീവനക്കാര്‍ ഉപയോഗിക്കുന്ന വാഷ് ബെയ്‌സിന് സമീപത്തെ പടിയിലാണ് പാമ്പുണ്ടായിരുന്നത്. ജീവനക്കാര്‍ പാമ്പിനെ പിടിക്കാന്‍ ശ്രമിച്ചുവെങ്കിലും അന്ന് കഴിഞ്ഞില്ല. ഇന്ന് രാവിലെ പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം അസി. എഞ്ചിനീയറുടെ ഓഫീസിന് സമീപം കണ്ടെത്തിയ പാമ്പിനെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ എത്തിയ ചേര്‍ന്ന് തല്ലി കൊന്നു. ഇന്ന് രാവിലെ കണ്ട പാമ്പ് കഴിഞ്ഞ ദിവസം കണ്ട അതേ പാമ്പായിരിക്കുമെന്ന ആശ്വാസത്തിലിരിക്കുമ്പോഴാണ് ഉച്ചയോടെ വീണ്ടും പാമ്പിനെ കണ്ടത്. ഈ പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി മാറ്റി.