Source :- SIRAJLIVE NEWS

കുറ്റ്യാടി | കുറ്റ്യാടി സിറാജുല്‍ ഹുദയില്‍ ജനുവരി 20ന് നടക്കുന്ന ഹഫ്ലത്തുല്‍ ഖുര്‍ആന്‍ സനദ് ദാന സമ്മേളനത്തിന്റെ സ്വാഗത സംഘം യോഗം മുനീര്‍ സഖാഫി ഓര്‍ക്കാട്ടേരി ഉദ്ഘാടനം ചെയ്തു.

ഇബ്രാഹിം സഖാഫി കുമ്മോളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സയ്യിദ് ഹുസൈന്‍ സഖാഫി തളീക്കര പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ജനു: 11ന് ശനിയാഴ്ച രാത്രി എട്ടിന് വിപുലമായ വളണ്ടിയര്‍ മീറ്റിംഗ് നടത്താന്‍ യോഗം തീരുമാനിച്ചു.

പേരോട് ബഷീര്‍ അസ്ഹരി, ടി ടി അബൂബക്കര്‍ ഫൈസി, ആക്കല്‍ സലാം സഖാഫി, ഇസ്മാഈല്‍ സഖാഫി തിനൂര്‍, ഹുസൈന്‍ മാസ്റ്റര്‍ കുന്നത്ത്, ബഷീര്‍ സഖാഫി കൈപ്രം, അഹമ്മദ് ഹാജി പുന്നോറത്ത്, കുഞ്ഞബ്ദുല്ല സഖാഫി കോച്ചേരി, ലത്വീഫ് ഹാജി ശാന്തിനഗര്‍, റശീദ് മുസ്‌ലിയാര്‍ ആയഞ്ചേരി, കുഞ്ഞബ്ദുല്ല പേരാമ്പ്ര പ്രസംഗിച്ചു. റാഷിദ് ബുഖാരി ഇരിങ്ങണ്ണൂര്‍ സ്വാഗതവും അന്‍വര്‍ സഖാഫി നന്ദിയും പറഞ്ഞു.