Source :- SIRAJLIVE NEWS
ഹോണ്ട കാര്‍സ് ഇന്ത്യ എലിവേറ്റിന്റെ ബ്ലാക്ക് എഡിഷന്‍ പുറത്തിറക്കി. എലിവേറ്റിന്റെ ഏറ്റവും ഉയര്‍ന്ന ZX ഗ്രേഡിനെ അടിസ്ഥാനമാക്കിയുള്ളതാണ് ബ്ലാക്ക് എഡിഷന്‍. മാനുവല്‍, സിവിടി ഗിയര്‍ബോക്‌സുകളില്‍ പുതിയ മോഡല്‍ ലഭ്യമാണ്. 15.51 ലക്ഷം രൂപ മുതലാണ് പുതിയ എലിവേറ്റിന്റെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. സിഗ്‌നേച്ചര്‍ ബ്ലാക്ക് എഡിഷന് 20,000 രൂപ അധികം നല്‍കണം.
ഹോണ്ട എലിവേറ്റ് ബ്ലാക്ക് എഡിഷന്‍ ZX MT മോഡലിന് 15.51 ലക്ഷം രൂപയാണ് വില. ZX CVT വേരിയന്റിന് 16.73 ലക്ഷം രൂപയും ബ്ലാക്ക് സിഗ്‌നേച്ചര്‍ ZX MT വേരിയന്റിന് 15.71 ലക്ഷം രൂപയും
ZX CVT വേരിയന്റിന് 16.93 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വിലകള്‍.
ക്രിസ്റ്റല്‍ ബ്ലാക്ക് പേള്‍ നിറത്തിലാണ് വാഹനം ഒരുക്കിയിരിക്കുന്നത്. കറുത്ത അലോയ് വീലുകളും നട്ടുകളും നല്‍കിയിരിക്കുന്നു. മുകളിലെ ഗ്രില്ലില്‍ ക്രോം ആക്‌സന്റുകളും ഫ്രണ്ട്, റിയര്‍ സ്‌കിഡ് ഗാര്‍ണിഷുകളും, ലോവര്‍ ഡോര്‍ ഗാര്‍ണിഷുകളും റൂഫ് റെയിലുകളും എലിവേറ്റ് ബ്ലാക്ക് എഡിഷനില്‍ ഉണ്ട്. പിന്നില്‍ ഒരു പ്രത്യേക ‘ബ്ലാക്ക് എഡിഷന്‍’ എംബ്ലവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സിഗ്‌നേച്ചര്‍ എഡിഷനില്‍ ഫ്രണ്ട് അപ്പര്‍ ഗ്രില്‍, ഫ്രണ്ട്, റിയര്‍ സ്‌കിഡ് ഗാര്‍ണിച്ചുകള്‍, റൂഫ് റെയിലുകള്‍, ഡോര്‍ ലോവര്‍ ഗാര്‍ണിഷ് എന്നിവ കറുപ്പ് നിറത്തില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. ഫ്രണ്ട് ഫെന്‍ഡറില്‍ ഒരു അധിക ‘സിഗ്‌നേച്ചര്‍ എഡിഷന്‍’ എംബ്ലം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അകത്ത്, രണ്ട് പതിപ്പുകളിലും പൂര്‍ണ്ണമായും കറുത്ത നിറത്തിലുള്ള ഇന്റീരിയര്‍ തീമാണ് നല്‍കിയിരിക്കുന്നത്. കറുത്ത സ്റ്റിച്ചിംഗുള്ള കറുത്ത ലെതറെറ്റ് സീറ്റുകള്‍, കറുത്ത ഡോര്‍ പാഡുകള്‍, പിവിസിയില്‍ പൊതിഞ്ഞ ആംറെസ്റ്റുകള്‍, പൂര്‍ണ്ണമായും കറുത്ത ഡാഷ്ബോര്‍ഡ് എന്നിവ ബ്ലാക്ക് എഡിഷനില്‍ ഉള്‍പ്പെടുന്നു. സിഗ്‌നേച്ചര്‍ ബ്ലാക്ക് എഡിഷന് റിഥമിക് 7-കളര്‍ ആംബിയന്റ് ലൈറ്റിംഗ് കൂടി ലഭിക്കുന്നു.
ബ്ലാക്ക് എഡിഷനില്‍ മെക്കാനിക്കല്‍ വ്യത്യാസങ്ങളൊന്നും വരുത്തിയിട്ടില്ല. മാനുവല്‍, സിവിടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ലഭ്യമായ 1.5 ലിറ്റര്‍ ഐ-വിടിഇസി പെട്രോള്‍ എഞ്ചിന്‍ ഇതിന് ലഭിക്കുന്നു. ഇന്ത്യയിലുടനീളമുള്ള ഹോണ്ട ഡീലര്‍ഷിപ്പുകളില്‍ ബുക്കിംഗ് ആരംഭിച്ചു. സിവിടി വേരിയന്റിന്റെ ഡെലിവറികള്‍ ജനുവരി മുതല്‍ ആരംഭിക്കും. മാനുവല്‍ ട്രാന്‍സ്മിഷന്‍ വേരിയന്റുകള്‍ ഫെബ്രുവരി മുതല്‍ വിതരണം ആരംഭിക്കും