Home rss national malayalam പുതിയ വാർത്ത 1.83 കോടി രൂപയുമായി രണ്ടുപേര്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പിടിയില്‍

1.83 കോടി രൂപയുമായി രണ്ടുപേര്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പിടിയില്‍

6
0

Source :- SIRAJLIVE NEWS

കോഴിക്കോട്  | 1.83 കോടി രൂപയുമായി രണ്ടുപേര്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പിടിയില്‍.

കര്‍ണാടകയിലെ മാണ്ഡ്യ സ്വദേശിയായ ധനവാഡെ വിലാസ് ദെനകര്‍, മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ രമേഷ് ശ്യാംറാവു ഗെയ്ക്വാഡ് എന്നിവരാണ് രേഖകള്‍ ഇല്ലാതെ കൊണ്ടുവന്ന പണവുമായി റെയില്‍വേ സംരക്ഷണ സേനയുടെ പിടിയിലായത്.

ഇന്ന് ഉച്ചയോടെ നേത്രാവതി എക്‌സ്പ്രസില്‍ ഇറങ്ങിയ യാത്രക്കാരില്‍ നിന്നാണ് പണം പിടികൂടിയത്. പിടിച്ചെടുത്ത പണവും പണവുമായി എത്തിയവരെയും തുടര്‍ നിയമനടപടികള്‍ക്കായി ആദായനികുതി വകുപ്പിന് കൈമാറി.

Content Highlights:
Railway Protection Force apprehended two individuals carrying Rs 1.83 crore without valid documents at Kozhikode railway station. The suspects arrived via the Netravati Express from Karnataka and Maharashtra. Both the cash and the accused have been handed over to the Income Tax Department for further legal action.