Home rss national malayalam പുതിയ വാർത്ത 13 യു എസ് സൈനികരെ വെടിവെച്ച് കൊലപ്പെടുത്തിയ മുന്‍ മേജറുടെ വധശിക്ഷ നടപ്പിലാക്കും; തത്സമയം സംപ്രേക്ഷണം...

13 യു എസ് സൈനികരെ വെടിവെച്ച് കൊലപ്പെടുത്തിയ മുന്‍ മേജറുടെ വധശിക്ഷ നടപ്പിലാക്കും; തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് പെന്റഗണ്‍

5
0

Source :- SIRAJLIVE NEWS

വാഷിങ്ടണ്‍ |  യുഎസ് സൈനികരെ വെടിവെച്ച് കൊലപ്പെടുത്തിയ മുന്‍ സൈനിക മേജര്‍ നിദാല്‍ ഹസ്സന്റെ വധശിക്ഷ നടപ്പാക്കുന്നത് തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് പെന്റഗണ്‍. ഡിസംബര്‍ 3ന് ഫയറിംഗ് സ്‌ക്വാഡ് ഉപയോഗിച്ച് നടപ്പിലാക്കുന്ന ശിക്ഷ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് പെന്റഗണ്‍ വക്താവ് സ്ഥിരീകരിച്ചു. ഒന്നിലധികം പേര്‍ ഒരേസമയം റൈഫിളുകള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുന്ന ഒരു വധശിക്ഷാ രീതിയാണിത്. ഇത് പൊതുജനങ്ങള്‍ക്ക് കാണാന്‍ സാധിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കി.

2009-ല്‍ ഫോര്‍ട്ട് ഹൂഡില്‍ നിരായുധരായ 13 യുഎസ് സൈനികരെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലാണ് നിദാല്‍ ഹസനെ വധശിക്ഷയ്ക്ക് വിധേയനാക്കുന്നത്.ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്ന് പൊതുജനങ്ങള്‍ മനസ്സിലാക്കാനാണ് ഇതെന്നും, ഫയറിംഗ് സ്‌ക്വാഡ് ഉപയോഗിച്ചുള്ള ശിക്ഷ നടപ്പാക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകാരം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ഹെഗ്‌സെത്ത് കൂട്ടിച്ചേര്‍ത്തു.

മേജര്‍ നിദാല്‍ ഹസന്‍ 2009 നവംബറിലാണ് ഫോര്‍ട്ട് ഹുഡ് സൈനിക താവളത്തില്‍ വെടിവെയ്പ്പ് നടത്തിയത്. സംഭവത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും 31 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.യുഎസ് സൈന്യത്തില്‍ മേജര്‍ റാങ്ക് വഹിച്ചിരുന്ന ആര്‍മി സൈക്യാട്രിസ്റ്റായ ഹസ്സന്‍, 2009 നവംബര്‍ അഞ്ചിന് പ്രതിരോധ കുത്തിവയ്പ്പുകള്‍ക്കും മെഡിക്കല്‍ ക്ലിയറന്‍സിനുമായി നീണ്ട നിരയില്‍ കാത്തുനില്‍ക്കുകയായിരുന്ന സൈനികര്‍ക്കുനേരെയാണ് വെടിയുതിര്‍ത്തത്. കേസില്‍ 2013-ല്‍ സൈനിക കോടതി നിദാല്‍ ഹസന് വധശിക്ഷ വിധിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് യുഎസ് സൈന്യം ഫയറിംഗ് സ്‌ക്വാഡ് ഉപയോഗിച്ച് വധശിക്ഷ നടപ്പിലാക്കുന്നത്.

Content Highlights: The US Pentagon confirmed the execution of former Major Nidal Hasan by firing squad on December 3 will be streamed live. Hasan was sentenced to death by a military court for killing 13 soldiers at Fort Hood in 2009. US Defense Secretary Pete Hegseth noted President Donald Trump approved the execution.