Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

പാർവതി തിരുവോത്ത് ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുന്നു. റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ചിത്രം 25 കോടി ക്ലബ്ബിലും ഇടംപിടിച്ചു.
ഷഹദ് സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലർ ചിത്രം സെപ്റ്റംബർ 11നാണ് തിയേറ്ററുകളിലെത്തിയത്. ആശ്രിത നിയമനത്തിലൂടെ പൊലീസ് സേനയിലെത്തുന്ന വനിതാ കോൺസ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തിലെ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. 11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
വിജയരാഘവൻ, പാർത്ഥിപൻ, മാത്യു തോമസ്, വിനയ് ഫോർട്ട്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. പി.എസ്. സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. റോബി രാജ് ഛായാഗ്രഹണവും മുജീബ് മജീദ് സംഗീതവും ചമൻ ചാക്കോ എഡിറ്റിങ്ങും നിർവഹിച്ചു.

