Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ഗിന്നസ് വേൾഡ് റെക്കോർഡ് നേടുക എന്നത് പലരുടെയും സ്വപ്നസാഷാത്കാരമാണ്.
അതിന് വേണ്ടി ആളുകൾ തികച്ചും വ്യത്യസ്തമായ പല കാര്യങ്ങളും ചെയ്യാറുണ്ട്. വ്യത്യസ്തമായ അനേകം കാര്യങ്ങൾ ഗിന്നസ് വേൾഡ് റെക്കോർഡിന്റെ കാര്യത്തിൽ നമുക്ക് കാണാം.

അതുപോലെ ഒരു കാര്യം ചെയ്തതിനാണ് തെലങ്കാനയിൽ നിന്നുള്ള ഈ യുവാവും ​ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയിരിക്കുന്നത്.ഒരു മിനിറ്റിനുള്ളിൽ 57 വൈദ്യുത ഫാനുകൾ തന്റെ നാവുകൊണ്ട് നിർത്തിയതിനാണ് തെലങ്കാനയിലെ സൂര്യപേട്ട സ്വദേശിയായ ക്രാന്തി കുമാർ പണികേര ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്.

ഗിന്നസ് വേൾഡ് റെക്കോർഡ് പങ്കിട്ടിരിക്കുന്ന വീഡിയോയിൽ ക്രാന്തി കുമാർ അതിവേ​ഗത്തിൽ ഓരോ ഫാനിന്റെ അടുത്തെത്തുന്നതും തന്റെ നാവ് കൊണ്ട് ഫാനിൽ തൊടുന്നതും ഫാനിന്റെ പ്രവർത്തനം നിലയ്ക്കുന്നതും കാണാം. 18 മില്ല്യൺ പേരാണ് വീഡിയോ എക്സിൽ കണ്ടിരിക്കുന്നത്.