Source :- SIRAJLIVE NEWS
തിരുവനന്തപുരം | 8,9,10 ക്ലാസുകളില്‍ നടപ്പിലാക്കിയിരുന്ന സബ്ജക്ട് മിനിമം മാര്‍ക്ക് ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ്. ഈ അധ്യയന വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരും.സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പഠന നിലവാരം ഉറപ്പാക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാരാണ് 30 ശതമാനം സബ്ജക്ട് മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തിയത്.
വി ശിവന്‍കുട്ടി വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോഴാണ് കുട്ടികള്‍ ഒരു വിഷയത്തിലും മോശമാകാന്‍ പാടില്ല എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി സബ്ജക്ട് മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തിയത്. എല്ലാ വിഷയത്തിലും മിനിമം മാര്‍ക്ക് വാങ്ങേണ്ടതാണെന്നും ഏതെങ്കിലും വിഷയത്തില്‍ മാര്‍ക്ക് കുറഞ്ഞാല്‍ വിദ്യാര്‍ഥിക്ക് രണ്ടാഴ്ചയ്ക്കകം വീണ്ടും പരീക്ഷയെഴുതാനാവുമെന്നും ആയിരുന്നു തീരുമാനം. ഇതിനെ മറികടക്കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇപ്പോള്‍ പുറത്തിറങ്ങിയ ഉത്തരവ്.
Content Highlights: The Kerala government has issued an order withdrawing the 30 percent subject minimum mark system for classes 8, 9, and 10. The requirement was originally introduced under Education Minister V Sivankutty to ensure learning standards across all subjects. The new directive cancels the previous rule along with its provision for immediate re-examinations




