Source :- ANWESHANAM NEWS

Headaches-Causes-and-Treatment

പലകാരണങ്ങൾ കൊണ്ടും ചില ആളുകൾക്ക് അടിക്കടി തലവേദന ഉണ്ടാവുന്നു. തലവേദന വന്നാൽ ഉറപ്പായും അത് നിങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിന് കാരണമാകും. മൈഗ്രെയ്ൻ മൂലം തലവേദന ഉണ്ടാവുന്നതിന് പിന്നിലെ കൃത്യമായ കാരണങ്ങൾ ഓരോ ആളുകളിലും വ്യത്യസ്തമായിരിക്കും.

ജീവിതശൈലിയുമായി ബന്ധപ്പെട്ട ചില ഘടകങ്ങൾ ഈ അവസ്ഥയെ പ്രകോപിപ്പിക്കും എന്ന് പറയപ്പെടുന്നു. ഓരോ ആളുകളുടെ കാര്യത്തിലും ഇതിൻറെ കാരണങ്ങൾ വ്യത്യാസപ്പെട്ടിരിക്കാമെങ്കിലും, സാധാരണ ഗതിയിൽ മൈഗ്രെയ്ൻ ഉണ്ടാക്കുന്ന കാരണങ്ങളിൽ സമ്മർദ്ദം, ഭക്ഷണം കാലാവസ്ഥ മാറ്റങ്ങൾ അല്ലെങ്കിൽ ക്രമരഹിതമായ ഉറക്ക ഷെഡ്യൂൾ, കഫീൻ അല്ലെങ്കിൽ മദ്യപാനം, നിർജ്ജലീകരണം തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നു. ചോക്ലേറ്റ്, ചീസ്, പാലുൽപ്പന്നങ്ങൾ, തുടങ്ങിയവയും ശക്തമായ സുഗന്ധം ഉള്ള ഭക്ഷണങ്ങൾ, അഡിറ്റീവുകൾ തുടങ്ങിയവയൊക്കെ ചിലരിൽ ഇതിന് കാരണമായി ആയി ചൂണ്ടികാണിക്കപ്പെടുന്നുണ്ട്. ചിലർ ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുന്നത് പോലും മൈഗ്രെയിനുകൾക്ക് കാരണമാകും. ശോഭയുള്ള ലൈറ്റുകൾ, ഉച്ചത്തിലുള്ള ശബ്ദങ്ങൾ, മലിനമായ അന്തരീക്ഷം പോലുള്ള പാരിസ്ഥിതിക ഘടകങ്ങളും ചില ആളുകളുടെ കാര്യത്തിൽ ഇതിന് കാരണമാകാറുണ്ട്.

മൈഗ്രേൻ വരാതിരിക്കാൻ ശ്രേദ്ധിക്കേണ്ട കാര്യങ്ങൾ

ജലാംശം നിലനിര്‍ത്താം
ശരീരത്തിലെ നിര്‍ജലീകരണം മൈഗ്രെയ്‌നെ ഉണര്‍ത്തി വിടുമെന്നതിനാല്‍ ആവശ്യത്തിന്‌ ജലാംശം നിലനിര്‍ത്തേണ്ടത്‌ അത്യാവശ്യമാണ്‌. ദിവസവും കുറഞ്ഞത്‌ എട്ട്‌ മുതല്‍ 10 ഗ്ലാസ്‌ വരെ വെള്ളമെങ്കിലും കുടിക്കണം. കഫൈന്‍ അടങ്ങിയ പാനീയങ്ങളും മധുരപാനീയങ്ങളും കൂടുതല്‍ നിര്‍ജലീകരണത്തിലേക്ക്‌ നയിക്കുമെന്നതിനാല്‍ അവ ഒഴിവാക്കണം.

ഉറക്കം ക്രമീകരിക്കാം
ക്രമം തെറ്റിയ ഉറക്കവും മൈഗ്രെയ്‌ന്‍ തലവേദന ഉണ്ടാക്കും. രാത്രിയില്‍ കുറഞ്ഞത്‌ ഏഴ്‌ മുതല്‍ ഒന്‍പത്‌ മണിക്കൂര്‍ വരെ ഉറങ്ങാന്‍ ശ്രമിക്കണം. എല്ലാ ദിവസവും ഒരേ സമയത്ത്‌ ഉറങ്ങുകയും എണീക്കുകയും ചെയ്യുന്നതും ഉറക്കത്തിന്റെ ക്രമം നിലനിര്‍ത്തും.

സമ്മര്‍ദ്ദ നിയന്ത്രണം
സമ്മര്‍ദ്ദം നിയന്ത്രിച്ച്‌ നിര്‍ത്തുന്നത്‌ മൈഗ്രെയ്‌ന്‍ തീവ്രതയും ആവൃത്തിയും കുറയ്‌ക്കും. ആഴത്തിലുള്ള ശ്വസോച്ഛാസം, ധ്യാനം, യോഗ പോലുള്ള സമ്മര്‍ദ്ദ ലഘൂകരണ മാര്‍ഗ്ഗങ്ങള്‍ ശീലിക്കുക. നിത്യവുമുള്ള വ്യയാമവും സമ്മര്‍ദ്ദം കുറയ്‌ക്കും

കാലാവസ്ഥ മാറ്റങ്ങള്‍ക്കായി കരുതിയിരിക്കാം
അന്തരീക്ഷ മര്‍ദ്ദം, ഈര്‍പ്പം പോലുള്ള കാലാവസ്ഥ മാറ്റങ്ങള്‍ നിരീക്ഷിക്കേണ്ടതും അവയ്‌ക്കായി കരുതിയിരിക്കേണ്ടതും അത്യാവശ്യമാണ്‌. പെട്ടെന്നുള്ള കാലാവസ്ഥ മാറ്റം ഉണ്ടാകുമ്പോള്‍ കഴിവതും വീടിനുള്ളില്‍ ചെലവഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്‌.

ഭക്ഷണത്തിലും ശ്രദ്ധ
ചിലതരം ഭക്ഷണങ്ങളും മൈഗ്രെയ്‌ന്‍ ട്രിഗര്‍ ആകാം. ഇത്തരം ഭക്ഷണങ്ങള്‍ കണ്ടെത്തി അവ ഒഴിവാക്കാന്‍ ശ്രമിക്കേണ്ടതാണ്‌. സംസ്‌കരിച്ച ഭക്ഷണം, ചീസ്‌, ചോക്ലേറ്റ്‌, കഫൈന്‍, മദ്യം എന്നിവ പലരിലും മൈഗ്രെയ്‌നെ ഉണര്‍ത്തി വിടാറുണ്ട്‌.

സന്തുലിത ഭക്ഷണം
ഭക്ഷണം കഴിക്കാതെ വിടുന്നതും അസന്തുലിതമായ ഭക്ഷണ ക്രമം പിന്തുടരുന്നതും മൈഗ്രെയ്‌ന്‌ കാരണമാകാം. കാര്‍ബോഹൈഡ്രേറ്റ്‌സ്‌, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്‌, ഫൈബര്‍ എന്നിവയെല്ലാം അടങ്ങിയ സന്തുലിത ഭക്ഷണക്രമം പിന്തുടരേണ്ടതാണ്‌.

ശരിയായ ശരീര ഘടന
ശരീരത്തിന്റെ പോസ്‌ചര്‍ ശരിയായി സൂക്ഷിക്കാതിരിക്കുന്നത്‌ കഴുത്തിലും തോളുകളിലുമെല്ലാം സമ്മര്‍ദ്ദം ഉണ്ടാക്കാം. ഇത്‌ മൈഗ്രെയ്‌നിലേക്ക്‌ നയിക്കാം. നല്ല പോസ്‌ചര്‍ പേശികളുടെ സമ്മര്‍ദ്ദം ലഘൂകരിക്കും. നടു നിവര്‍ത്തി ശരിയായ പോസ്‌ചറില്‍ ഇരിക്കാനും നില്‍ക്കാനും ശീലിക്കുക.

അവശ്യ എണ്ണകള്‍ ഉപയോഗിക്കുക
പെപ്പര്‍മിന്റ്‌, ലാവന്റര്‍ പോലുള്ള ചില എണ്ണകള്‍ നമ്മെ ശാന്തമാക്കി, മൈഗ്രെയ്‌ന്‍ വേദനകളെ കുറയ്‌ക്കാന്‍ സഹായിക്കാറുണ്ട്‌. ഇത്തരം എണ്ണകള്‍ നേര്‍പ്പിച്ച്‌ നെറ്റിയിലും കഴുത്തിലുമെല്ലാം ഇടാവുന്നതാണ്‌.

സ്‌ക്രീന്‍ ടൈം കുറയ്‌ക്കാം
ദീര്‍ഘനേരം സ്‌ക്രീന്‍ നോക്കി ഇരിക്കുന്നത്‌ കണ്ണിന്‌ സമ്മര്‍ദ്ദമുണ്ടാക്കി മൈഗ്രെയ്‌ന്‍ ഉണ്ടാക്കാം. സ്‌ക്രീന്‍ ടൈം കുറയ്‌ക്കാനും ഇടയ്‌ക്ക്‌ ബ്രേക്ക്‌ എടുക്കാനും ശ്രദ്ധിക്കേണ്ടതാണ്‌. സ്‌ക്രീനുകളില്‍ യുവി, ബ്ലൂ ഫില്‍റ്ററുകള്‍ ഉപയോഗിക്കുന്നതും സഹായകമാണ്‌.

content highlight : health-healthtips