Source :- KERALA BHOOSHANAM NEWS

കൊച്ചി: ആലുവയിലെ നടിയുടെ പരാതിയില്‍ മുകേഷിനും ഇടവേള ബാബുവിനുമെതിരേ കുറ്റപത്രം. ഹെയര്‍ സ്‌റ്റൈലിസ്റ്റുകള്‍ നല്‍കിയ പരാതിയിലടക്കം ഏഴ് കേസുകളിലാണ് കുറ്റപത്രം നല്‍കിയത്. കോട്ടയം പൊന്‍കുന്നത്തും കാക്കനാട് ഇന്‍ഫോപാര്‍ക്കിലും രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് കുറ്റപത്രം നല്‍കിയത്.
ഹേമാകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷമുണ്ടായ പീഡനപരാതികളിലാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം നല്‍കിയിരിക്കുന്നത്. തൃശ്ശൂര്‍ വടക്കാഞ്ചേരിയിലെ ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചു എന്നതാണ് മുകേഷിനെതിരേയുള്ള പരാതി. കലൂരിലെ ഫ്ളാറ്റില്‍ വെച്ച് പീഡിപ്പിച്ചു എന്നതാണ് ഇടവേള ബാബുവിനെതിരേയുള്ള പരാതി. രണ്ട് കേസുകള്‍ കുറ്റപത്രം നല്‍കിയ കൂട്ടത്തില്‍ ഉള്‍പ്പെടുന്നുണ്ട്.
പൊന്‍കുന്നത്തെയും കാക്കനാട്ടെ ഇന്‍ഫോപാര്‍ക്കിലെയും ഹെയര്‍സ്‌റ്റൈലിസ്റ്റുകള്‍ നല്‍കിയ കേസും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതുള്‍പ്പടെ ഏഴ് കേസുകളിലുള്ള കുറ്റപത്രമാണ് പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ചിരിക്കുന്നത്. കുറ്റപത്രത്തിന്റെ പൂര്‍ണരൂപം പുറത്തുവന്നിട്ടില്ല. ബന്ധപ്പെട്ട കോടതികള്‍ അത് പരിശോധിച്ച ശേഷമായിരിക്കും കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാകുകയുള്ളൂ.