Source :- SIRAJLIVE NEWS

ബെംഗളുരു| ബെംഗളുരുവില്‍ ഐപിഎല്‍ ഫൈനലിന് ശേഷമുള്ള ആഹ്ലാദപ്രകടനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി പോലീസ്. ബൈക്ക് റാലികള്‍, റോഡ് ഷോ, ആളുകള്‍ കൂടുന്ന പരിപാടികള്‍ എന്നിവ പാടില്ലെന്നാണ് ബെംഗളുരു പോലീസിന്റെ നിര്‍ദേശം. അനിഷ്ട സംഭവങ്ങള്‍ തടയുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുമായി കര്‍ശന നിയന്ത്രണങ്ങളാണ് നഗരത്തിലുടനീളം നടപ്പിലാക്കുന്നത്.

കഴിഞ്ഞ ജൂണ്‍ 4ന് ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലുംപ്പെട്ട് പതിനൊന്ന് പേര്‍ മരിച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് പോലീസിന്റെ തീരുമാനം. റോഡുകളിലേക്ക് അഭിമുഖമായി വലിയ എല്‍ഇഡി വാളുകള്‍ സ്ഥാപിക്കരുത്, നിലവിലുള്ള വലിയ സ്‌ക്രീനുകള്‍ മത്സരം പൊതുജനങ്ങള്‍ക്ക് കാണാവുന്ന രീതിയില്‍ പരസ്യമായി പ്രദര്‍ശിപ്പിക്കാന്‍ ഉപയോഗിക്കരുത്, മാളുകള്‍, പബ്ബുകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പുറത്ത് വലിയ സ്‌ക്രീനുകള്‍ സ്ഥാപിക്കുന്നത് പൂര്‍ണ്ണമായി നിരോധിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

നാളെ വൈകിട്ട് 7.30 ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഐപിഎല്‍ ഫൈനല്‍ മത്സരം നടക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലാണ് മത്സരം.

Content Highlights:
The Bengaluru Police have banned all public celebrations, bike rallies, and roadshows in the city following the upcoming IPL final match. The strict restrictions are enforced to ensure public safety and prevent unfortunate incidents, recalling a tragic stampede outside the Chinnaswamy Stadium last June that claimed eleven lives. Authorities have completely prohibited the installation of large LED walls and outdoor screens by malls, pubs, and commercial establishments. The highly anticipated final match between Royal Challengers Bengaluru and Gujarat Titans is scheduled to take place at the Narendra Modi Stadium in Ahmedabad.