Source :- SIRAJLIVE NEWS
തിരുവനന്തപുരം| കാട്ടാക്കട പിആര്‍ വില്യം സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കുറ്റിച്ചല്‍ അരികില്‍ സ്വദേശി വൈകാശ് ആണ് ജീവനൊടുക്കിയത്. മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ ചൊല്ലി വൈകാശ് വീട്ടുകാരുമായി തര്‍ക്കത്തിലായിരുന്നുവെന്നാണ് വിവരം.
ഇന്നലെ വൈകാശ് പഠിക്കുന്ന സ്കൂളിലും ട്യൂഷന് സെന്ററിലും രക്ഷിതാക്കള്‍ എത്തിയിരുന്നു. പത്താം ക്ലാസിലാണെന്നും പഠനത്തില്‍ ശ്രദ്ധിക്കേണ്ട കാര്യമുണ്ടെന്നും അധ്യാപകര്‍ പറഞ്ഞിരുന്നു. വൈകുന്നേരം സ്കൂള്‍ കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ മാതാവിനോട് വൈകാശ് ഫോണ്‍ ചോദിച്ചു. എന്നാല്‍ മാതാവ് നല്‍കിയില്ല. പിതാവും വൈകാശിന് ഫോണ്‍ നല്‍കിയില്ല.
രാത്രി 9.30ഓടെ പിണങ്ങി മുറിയില്‍ കയറി വൈകാശ് വാതിലടച്ചു. 10.45ഓടെ രക്ഷിതാക്കള്‍ വാതിലില്‍ തട്ടിയെങ്കിലും തുറന്നില്ല. തുടര്‍ന്ന് നോക്കിയപ്പോഴാണ് ജനലില്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് അയല്‍വാസികളെത്തി വാതില്‍ ചവിട്ടി പൊളിച്ച് വൈകാശിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)
Content Highlights:
A tenth-grade student from PR William School in Kattakkada was found dead inside his residence. The deceased, identified as Vykaash from Kuttichal, reportedly had an argument with his parents after they refused to give him a mobile phone, emphasizing his upcoming board exams. Later that night, he locked himself in his room and took the extreme step. Although neighbors rushed him to a private hospital in Kattakkada after breaking open the door, his life could not be saved.







