Source :- SIRAJLIVE NEWS
കൊച്ചി | കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട പോക്സോ കേസില്‍ ഭര്‍ത്താവ് ഫര്മാന് ഖാന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഒരു മാസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വിധിച്ചു. മധ്യപ്രദേശ് കോടതിയെ സമീപിക്കുന്നതിനായി മുഹമ്മദ് ഫര്മാന് ഹൈക്കോടതി സാവകാശം അനുവദിക്കുകയായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചു എന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് മധ്യപ്രദേശ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനെ തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പെണ്‍കുട്ടിയും ഭര്‍ത്താവും ഹൈക്കോടതിയെ സമീപിച്ചത്.
പെണ്‍കുട്ടിക്ക് 16 വയസ്സ് മാത്രമാണ് പ്രായമെന്നും അതിനാല്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്നുമാണ് മധ്യപ്രദേശ് പോലീസിന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചത്.
എന്നാല്‍ തനിക്ക് 18 വയസ്സ് തികഞ്ഞതാണെന്നാണ് പെണ്‍കുട്ടി കോടതിയില്‍ വ്യക്തമാക്കിയത്. മധ്യപ്രദേശിലേക്ക് തിരികെ പോവുകയാണെങ്കില്‍ താന്‍ ദുരഭിമാന കൊലയ്ക്ക് ഇരയാകാന്‍ സാധ്യതയുണ്ടെന്നും കേരളത്തില്‍ ആയതുകൊണ്ട് മാത്രമാണ് താന്‍ ഇപ്പോള്‍ സുരക്ഷിതയായി ഇരിക്കുന്നതെന്നും പെണ്‍കുട്ടി കോടതി ബോധിപ്പിച്ചു.
Summary
The Kerala High Court has granted a one-month stay on the arrest of Farman Khan, the husband of a Kumbh Mela viral celebrity, in connection with a POCSO case. The case was registered by the Madhya Pradesh police based on a complaint filed by the girl’s father, who alleged that his minor daughter was abducted and married. While the MP police argued that the girl is only 16 years old and the temple marriage is legally invalid, the girl claimed she is 18 and fears honor killing if she returns to her home state.







