Source :- SIRAJLIVE NEWS

കൊല്ലം| കൊല്ലം മൈനാഗപ്പള്ളിയില്‍ പത്തുവയസുകാരന്‍ ശരീരമാസകലം പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍. കുട്ടിയുടെ നെഞ്ച്, വയര്‍, ഇടതു തുടയുടെ ഭാഗം, പുറം ഭാഗം എന്നിവിടങ്ങളിലെല്ലാം സാരമായി പൊള്ളലേറ്റിട്ടുണ്ട്. ചെൂടുവെള്ളം ശരീരത്തില്‍ വീണതാണെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. എന്നാല്‍ പിതാവാണ് പൊള്ളിച്ചതെന്ന് കുട്ടി മൊഴി നല്‍കി. സംഭവത്തില്‍ പോലീസ് കേസെടുത്തു.  കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സ നല്‍കിയശേഷം കുട്ടിയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. അന്ന് കുട്ടിയെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോള്‍ പ്രാഥമിക ചികിത്സ നല്‍കി തിരിച്ചയക്കുകയായിരുന്നു. സാരമായി പൊള്ളലേറ്റ കുട്ടിക്ക് അന്ന് ആവശ്യമായ ചികിത്സ നല്‍കിയില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഇന്ന് വീണ്ടും കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ അധികൃതര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയെ വിവരം അറിയിക്കുകയായിരുന്നു. അവരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം ശാസ്താംകോട്ട പോലീസ് കേസെടുക്കുകയായിരുന്നു.

Content Highlights:
A ten-year-old boy from Mynagappally in Kollam has been hospitalized with severe burn injuries across his body. While relatives initially claimed that hot water accidentally fell on him, the child gave a statement to the authorities alleging that his father intentionally burned him. The boy was shifted to the SAT Hospital in Thiruvananthapuram for advanced medical care after receiving preliminary treatment at the Kollam District Hospital. Following an intervention by the Child Welfare Committee, the Sasthamcotta police have registered a case regarding the incident.