Source :- SIRAJLIVE NEWS

തിരുവനന്തപുരം| പ്രതിപക്ഷ ഉപനേതാവ് പദവി നല്‍കണമെന്ന ആവശ്യവുമായി സിപിഐ. പ്രതിപക്ഷ ഉപനേതാവ് പദവി കിട്ടിയേ തീരൂവെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനമെടുത്തു.

തങ്ങള്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു വെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

ഞങ്ങള്‍ എല്‍ഡിഎഫിന് ഭാഗമാണെന്നും എല്‍ഡിഎഫ് എന്ന മുന്നണി എത്രമാത്രം സിപിഎമ്മിന്റേതാണോ അത്രയും സിപിഐയുടേതുകൂടിയാണ് എന്നും ബിനോയ് വിശ്വം പറഞ്ഞു.

എല്‍ഡിഎഫിന്റെ വളര്‍ച്ചയിലും താഴ്ചയിലും സിപിഐയുടെ പങ്കുണ്ട്. എല്‍ഡിഎഫ് എന്നത് ഒരു പാര്‍ട്ടിയല്ല, മുന്നണിയാണ്. അതിനകത്ത് നില്‍ക്കുമ്പോള്‍ പാര്‍ട്ടികള്‍ക്ക് കൊടുക്കുകയും ഏറ്റെടുക്കുകയും വേണ്ടിവരും. അത് തിരിച്ചറിയുമ്പോള്‍ പരിഹാരമുണ്ടാകുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

സിപിഐക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം നല്‍കില്ലെന്ന നിലപാടിലാണ് സിപിഎം. പ്രശ്നപരിഹാരിക്കാനായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ കഴിഞ്ഞദിവസം ബിനോയ് വിശ്വവുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.

Content Highlights:
The CPI State Secretariat has firmly decided to stick to its demand for the Opposition Deputy Leader post in the Kerala Assembly. CPI State Secretary Binoy Viswam stated that the party is an equal partner in the LDF and has a significant role in both the growth and setbacks of the front. He added that the issue will be resolved once the front recognizes the need for mutual give and take among its coalition partners. Meanwhile, the CPI M remains reluctant to allocate the post to CPI, and a recent discussion between MV Govindan and Binoy Viswam ended without a consensus.