Source :- SIRAJLIVE NEWS

പത്തനംതിട്ട | കലത്തൂരിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളാണ്, കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്.

കലത്തൂര്‍ വലിയ പള്ളിക്ക് സമീപത്തായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ ലോറി തോട്ടിലേക്ക് മറിഞ്ഞു.

നാല് പേരാണ് കാറിലുണ്ടായിരുന്നത്. പരുക്കേറ്റ രണ്ട് പേരെ പുനലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.