Source :- SIRAJLIVE NEWS

ഓഹിയോ | യു എസിലെ ഓഹിയോയില്‍ ആഘോഷ പരിപാടിക്കിടെയുണ്ടായ വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്.

ഓഹിയോയിലെ ടൊലീഡോയില്‍ നടന്ന ‘ഓള്‍ഡ്‌ വെസ്റ്റ് എന്‍ഡ് ഫെസ്റ്റിവലി’നിടെ അജ്ഞാതരായ ആക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ട് 5.37ഓടെയായിരുന്നു അക്രമം.

പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അക്രമത്തിന് പിന്നിലെ കാരണവും വ്യക്തമല്ല.