Source :- SIRAJLIVE NEWS

കൊല്ലം| കൊല്ലം ചവറയില്‍ വ്യാജ ആധാര്‍ രേഖകളുമായി രണ്ട് ബംഗ്ലാദേശ് പൗരന്മാര്‍ പിടിയില്‍. ധാക്ക സ്വദേശികളായ മിലന്‍ ഖാന്‍, ഭാര്യ മുകള്‍ ഖന്‍ഡല്‍ എന്നിവരെയാണ് ചവറ പോലീസിന്റെ പിടിയിലായത്. ഇരുവരെയും കുറിച്ച് നേരത്തെ തന്നെ പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചവറ പോലീസ് ഇരുവരെയും പിടികൂടിയത്.

ഇവര്‍ക്ക് എവിടെ നിന്നാണ് ഇത് ലഭിച്ചത്, എത്ര കാലമായി ഇവിടെ തുടരുന്നു എന്നതടക്കമുള്ള കാര്യങ്ങളും വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ അറിയാന്‍ സാധിക്കൂവെന്ന് പോലീസ് പറഞ്ഞു. കൊല്ലം നീണ്ടകര ഭാഗത്ത് ആക്രിസാധനങ്ങള്‍ പെറുക്കിക്കൊണ്ട് കഴിയുകയായിരുന്നു ഇരുവരുമെന്ന് പ്രദേശവാസികള്‍ മൊഴി നല്‍കി. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Content Highlights:
Two Bangladeshi nationals were arrested by Chavara police in Kollam with counterfeit Aadhaar documents. The individuals identified as Milan Khan and his wife Mokal Khandal were residing in the Neendakara area as scrap collectors. They have been produced before the court and remanded into custody.