Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

പശ്ചിമേഷ്യയെ യുദ്ധത്തീയിൽ നിർത്തിക്കൊണ്ട് ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം അതിരൂക്ഷമാകുന്നു. ഇറാൻ നടത്തിയ മിസൈലാക്രമണത്തിന് മറുപടിയായി ഇസ്രയേൽ, ഇറാൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ നടത്തിയ പ്രത്യാക്രമണം മേഖലയെ കൂടുതൽ അശാന്തമാക്കിയിരിക്കുകയാണ്.

ഇറാന്റെ ആക്രമണങ്ങളോട് ഇനിയും പ്രതികരിക്കരുതെന്നും, സമാധാനത്തിനായി ഉടൻ വെടിനിർത്തണമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. എന്നാൽ, ഈ നിർദ്ദേശം അവഗണിച്ചാണ് ഇസ്രയേൽ ഇപ്പോൾ മുന്നോട്ട് പോകുന്നത്.

ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും സംയുക്തമായി ആരംഭിച്ച ആക്രമണത്തിന് ശേഷം മേഖലയിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് പുതിയ യുദ്ധസാഹചര്യം ഉടലെടുത്തത്. ബെയ്‌റൂട്ടിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഇറാൻ വടക്കൻ ഇസ്രയേലിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തത്.

ഇതിന് പ്രതികാരമായി ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഇറാനിലെ താമസസമുച്ചയങ്ങൾ തകർന്നു. ഇസ്രയേലിനെ ലക്ഷ്യമിട്ട് യെമനിലെ ഹൂതികളും രംഗത്തെത്തിയതോടെ ചെങ്കടലിലെ സുരക്ഷയും ഭീഷണിയിലായിരിക്കുകയാണ്.