Home LATEST NEWS malyalam പുതിയ വാർത്ത പുകമഞ്ഞ് കനത്തു; യു എ ഇയില്‍ ജാഗ്രത

പുകമഞ്ഞ് കനത്തു; യു എ ഇയില്‍ ജാഗ്രത

3
0

Source :- SIRAJLIVE NEWS

അബൂദബി | യു എ ഇയില്‍ പുലര്‍ച്ചെകളില്‍ പുകമഞ്ഞ് കനത്തതിനെ തുടര്‍ന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം ഇന്നലെ ചുവപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അന്തരീക്ഷ താപനിലയില്‍ വര്‍ധനയുണ്ടാകുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി നേരത്തെ അറിയിച്ചിരുന്നു. ഇന്നലെ രാവിലെ ഒമ്പത് മണി വരെയാണ് വിവിധ പ്രദേശങ്ങളില്‍ ചുവപ്പും മഞ്ഞയും ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയത്.

മഞ്ഞ് കാരണം റോഡുകളില്‍ ദൃശ്യപരത കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. വരും ദിവസങ്ങളില്‍ അബൂദബിയില്‍ താപനില 42 ഡിഗ്രി സെല്‍ഷ്യസും ദുബൈയില്‍ 40 ഡിഗ്രി സെല്‍ഷ്യസും വരെ ഉയര്‍ന്നേക്കും. രാജ്യത്തിന്റെ മറ്റിടങ്ങളില്‍ ഏറ്റവും ചൂടേറിയ പ്രദേശം 48 ഡിഗ്രിയോടെ മസൈറ ആയിരിക്കും. സ്വീഹാനില്‍ താപനില 45 ഡിഗ്രിയിലെത്തും.

ചില തീരദേശ, ഉള്‍പ്രദേശങ്ങളില്‍ പ്രത്യേകിച്ച് പടിഞ്ഞാറന്‍ മേഖലകളില്‍ രാത്രിയിലും വെള്ളിയാഴ്ച രാവിലെയും ഈര്‍പ്പമുള്ള കാലാവസ്ഥ പ്രതീക്ഷിക്കാം. തെക്കുകിഴക്ക് മുതല്‍ വടക്കുകിഴക്ക് വരെ നേരിയതോ മിതമായതോ ആയ കാറ്റിനും സാധ്യതയുണ്ട്.

Content Highlights:
A heavy blanket of fog has enveloped several parts of the UAE, leading to significantly reduced horizontal visibility. Weather authorities have issued an urgent safety advisory urging drivers to exercise extreme caution on the roads. Residents are advised to monitor official updates and follow traffic guidelines to ensure safety during the misty conditions.