Home BUSINESS NEWS MALYALAM ഓപ്പണർ യശസ്വി ജയ്‌സ്വാളിന്റെ തകർപ്പൻ സെഞ്ചുറി; അഫ്ഗാനെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യക്ക് വിജയം

ഓപ്പണർ യശസ്വി ജയ്‌സ്വാളിന്റെ തകർപ്പൻ സെഞ്ചുറി; അഫ്ഗാനെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യക്ക് വിജയം

3
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ വിജയം. ഓപ്പണർ യശസ്വി ജയ്‌സ്വാളിന്റെ തകർപ്പൻ സെഞ്ചുറിയുടെയും രോഹിത് ശർമയുടെ അർധസെഞ്ചുറിയുടെയും മികവിൽ ഒൻപത് വിക്കറ്റിനാണ് ഇന്ത്യ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയത്.

പ്രസിദ്ധ് കൃഷ്ണയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് അഫ്ഗാനിസ്ഥാനെ 218 റൺസിൽ ഒതുക്കാൻ ഇന്ത്യയെ സഹായിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. യശസ്വി ജയ്‌സ്വാൾ പുറത്താകാതെ 110 റൺസ് നേടിയപ്പോൾ, രോഹിത് ശർമ 79 റൺസ് അടിച്ചെടുത്തു.22.5 ഓവറിൽ രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടപ്പെടുമ്പോൾ ഇന്ത്യ 170 റൺസ് നേടിയിരുന്നു.

തുടർന്ന് ശ്രേയസ് അയ്യരോടൊപ്പം (20*) ചേർന്ന് ജയ്‌സ്വാൾ ഇന്ത്യയെ വിജയതീരത്തെത്തിച്ചു. 28.4 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ 224 റൺസ് നേടി വിജയം ഉറപ്പിച്ചു. ഓപ്പണർ യശസ്വി ജയ്‌സ്വാൾ 86 പന്തിൽ 14 ഫോറും 3 സിക്സും സഹിതമാണ് 110 റൺസ് നേടിയത്.

ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന് ഒരുവശത്ത് തകര്‍ച്ച നേരിട്ടപ്പോഴും സെഞ്ചുറിയുമായി ഒറ്റയാള്‍ പോരാട്ടം നയിച്ച ക്യാപ്റ്റന്‍ ഹസ്മത്തുള്ള ഷാഹിദിയുടെയും, അര്‍ധസെഞ്ചുറി നേടിയ അസ്മത്തുള്ള ഒമര്‍സായിയുടെയും പ്രകടനമാണ് അഫ്ഗാനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഇന്ത്യക്കായി മാരക ബൗളിംഗ് പുറത്തെടുത്ത പ്രസിദ്ധ് കൃഷ്ണ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം (5/23) സ്വന്തമാക്കി.