Home LATEST NEWS malyalam പുതിയ വാർത്ത ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയാൽ പോക്കറ്റ് കീറും; റെയിൽവേ പിഴ തുക കുത്തനെ കൂട്ടി, പുതിയ നിയമം...

ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയാൽ പോക്കറ്റ് കീറും; റെയിൽവേ പിഴ തുക കുത്തനെ കൂട്ടി, പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ

2
0

Source :- SIRAJLIVE NEWS

ന്യൂഡൽഹി | ട്രെയിനുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ കണ്ടെത്താനും റെയിൽവേയുടെ വരുമാനം സംരക്ഷിക്കാനും ലക്ഷ്യമിട്ട് പിഴ തുക കുത്തനെ വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ. ടിക്കറ്റോ സാധുവായ പാസോ ഇല്ലാതെ യാത്ര ചെയ്യുന്നവരിൽ നിന്ന് ഈടാക്കുന്ന കുറഞ്ഞ പിഴ തുക നിലവിലുള്ള 250 രൂപയിൽ നിന്നും 500 രൂപയായി റെയിൽവേ വർധിപ്പിച്ചു. ജാൻ വിശ്വാസ് ആക്ട് 2026 ന് കീഴിൽ 1989 ലെ റെയിൽവേ നിയമത്തിലെ 137, 138 വകുപ്പുകളിൽ വരുത്തിയ ഭേദഗതികളിലൂടെയാണ് ഈ പരിഷ്കാരം നടപ്പാക്കുന്നത്. പരിഷ്കരിച്ച പുതിയ നിയമങ്ങൾ 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും.

പുതിയ വ്യവസ്ഥകൾ അനുസരിച്ച്, ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരോ വ്യാജ ഉദ്ദേശ്യത്തോടെ യാത്ര ചെയ്യുന്നവരോ ആയ യാത്രക്കാർ ഇനിമുതൽ കുറഞ്ഞത് 500 രൂപ പിഴയായി ഒടുക്കേണ്ടി വരും. എന്നാൽ ഈ കുറ്റകൃത്യത്തിനുള്ള പരമാവധി ശിക്ഷയിൽ റെയിൽവേ മാറ്റമൊന്നും വരുത്തിയിട്ടില്ല. ആറ് മാസം വരെ തടവോ, 1000 രൂപ വരെ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ആയിരിക്കും പരമാവധി ശിക്ഷ.

കൃത്യമായ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുക, അനുവദനീയമായ ദൂര പരിധിക്കപ്പുറം യാത്ര ചെയ്യുക തുടങ്ങിയ കേസുകൾക്കും ഈ നിയമം ബാധകമാണ്. ഇത്തരം സാഹചര്യങ്ങളിൽ ഈടാക്കുന്ന കുറഞ്ഞ എക്സസ് ചാർജും പിഴയും 500 രൂപയായി ഉയർത്തിയിട്ടുണ്ട്.

അതേസമയം, യാത്രാക്കൂലി ഈടാക്കുന്നതുമായും മറ്റ് അധിക ചാർജുകളുമായും ബന്ധപ്പെട്ട മറ്റ് വ്യവസ്ഥകൾ പഴയപടി തുടരും. ടിക്കറ്റ് പരിശോധനാ സംവിധാനങ്ങൾ ശക്തമാക്കുന്നതിനും യാത്രക്കാർ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണ് ഇതെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.

Content Highlights:
Indian Railways has doubled the minimum penalty for ticketless travel from Rs 250 to Rs 500 to curb unauthorized travel. Introduced under the Jan Vishwas Act 2026 amending the Railways Act, the new rules take effect on July 1, 2026. However, the maximum punishment remains unchanged.